ഫേസ്‌ബുക്ക് സൗഹൃദം: ഹരിയാന സ്വദേശിയെ പീഡിപ്പിച്ച മലയാളി യുവാക്കൾ അറസ്റ്റിൽ
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 16 ജൂണ്‍ 2023 (13:07 IST)
ഇടുക്കി; ഫേസ് ബുക്കിലൂടെ ഹരിയാന സ്വദേശിനിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോളേപ്പറമ്പിൽ മാത്യു ജോസ് എന്നയാൾ കട്ടപ്പനയിൽ വസ്ത്ര വ്യാപാരം നടത്തുന്നയാളും മുകളി ചെങ്കര സ്വദേശി സക്കീർ മോൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഹരിയാന സ്വദേശിനിയായ യുവതിയെ മാത്യു ജോസ് സമൂഹ മാധ്യമം വഴി പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി കുമളിയിലെ മറ്റു സ്ഥലങ്ങളിലും എത്തിച്ചു പല തവണ പീഡിപ്പിച്ചു എന്നാണ് കേസ്.
ഇത് മുതലെടുത്താണ് സക്കീർ മോൻ കുമളിയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്. ഇതിനൊപ്പം ഇവർ യുവതിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ചു പല തവണയായി സ്വർണ്ണം പണം എന്നിവയ്ക്ക് തട്ടിയെടുത്തു. ഇത്തരത്തിൽ ഇരുവരും ചേർന്ന് മുപ്പത്തഞ്ചു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണു യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇവരുടെ ചതി മനസിലാക്കിയ ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്