1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Chavakkad Police

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ അറസ്റ്റില്‍

Harassment
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്റ്റേഷനറി കട ഉടമയെ പോലീസ് അറസ്‌റ് ചെയ്തു. തിരുവത്ര കോറമ്പത്തേയില്‍ വീട്ടില്‍ അലി എന്ന അമ്പത്തി രണ്ടുകാരനെയാണ് പോലീസ് അറസ്‌റ് ചെയ്തത്.
 
സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുട്ടി ബഹളം വച്ച് പുറത്തേ ക്കോടുകയായിരുന്നു. കുട്ടി വിവരം നാട്ടുകാരെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി പോക്‌സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്‌റ് ചെയ്തു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാറിന്