1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Sreekandapuram Kannur

മാനസികാരോഗ്യ കുറവുള്ള യുവതിയെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍

Harassment
കണ്ണൂര്‍: മാനസികാരോഗ്യ കുറവുള്ള ഇരുപത്തി രണ്ടുകാരിയായ യുവതിയെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. ശ്രീകണ്ഠാപുരം ചെങ്ങളായി അരിമ്പ്രയിലെ നടക്കുന്നുമ്മല്‍ സിയാദ് (32), ചെങ്ങളായി സ്വദേശിയായ പുലിമുണ്ട വീട്ടില്‍ മുഹമ്മദ് ഭാഷ (35), ചേങ്ങലയിലെ ഓട്ടോ ഡ്രൈവറായ  അരിമ്പ്രയിലെ ചെട്ടിപ്പിടിക വീട്ടില്‍ അബുബക്കര്‍ (52) എന്നവരാണ് പോലീസ് പിടിയിലായത്.
 
യുവതിയെ കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ രാത്രി ഒമ്പതു മണിയോടെ കേസിലെ പ്രതിയായ സിയാദ് യുവതിയെ ബൈക്കില്‍ കൊണ്ടുവന്നു വീട്ടിനടുത്ത് ഇറക്കിവിട്ടു. ആവശ നിലയിലായ യുവതിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്‌റ് ചെയ്തത്.
 
സാധനം വാങ്ങാനായി കടയില്‍ പോയി മടങ്ങി വരുന്ന വഴി ബൈക്കില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു സിയാദ് യുവതിയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തെ ഷെഡിലെത്തിക്കുകയും മൂവരും ചേര്‍ന്ന് യുവതി ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരം പോലീസാണ് പ്രതികളെ അറസ്‌റ് ചെയ്തത്. പീഡനക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയാണ് സിയാദ് എന്നാണ് സൂചന. 
About Writer
എ കെ ജെ അയ്യര്‍