വിവാഹവാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: പ്രതി പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (13:48 IST)
പെരിന്തല്‍മണ്ണ: വിവാഹവാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പരാതിയില്‍ സി.പി.എം പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്‌റ് ചെയ്തു. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന്‍ വേങ്ങശ്ശേരി (37) യാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ച മുതല്‍ പ്രതി യുവതി താമസിക്കുന്ന വീട്ടിലെത്തി യുവതിയെ
ലൈംഗികമായി പീഡിപ്പിച്ചിരുന്നു. യുവതി ഗര്ഭിണിയായതോടെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്‌റ് ചെയ്തത്.

മങ്കട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്‌റ് ചെയ്യുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :