ട്രെയിനില്‍ യാത്ര ചെയ്യവേ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (10:54 IST)
തലശേരി: ട്രെയിന്‍ യാത്ര ചെയ്യവേ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ചാലയാട് അണ്ടല്ലൂര്‍ പിലാവുള്ളതില്‍ വീട്ടില്‍ ദീക്ഷിത് എന്ന 24 കാരണാണ് ധര്‍മ്മടം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസുണ്ടായത്. കൊല്ലം സ്വദേശിനിയായ
മട്ടന്നൂര്‍ ചാലോട് താമസിക്കുന്ന ഇരുപത്തിനാലു കാരിയാണ് പരാതി നല്‍കിയത്. മട്ടന്നൂര്‍ ചാലാടുള്ള ഒരു സ്ഥാപനത്തില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു.

മുന്‍ പരിചയക്കാരായ ഇരുവരും മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍ വച്ച് യാത്ര ചെയ്യവെയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :