നിയമം കയ്യിലെടുക്കാൻ പ്രചോദനമാകും: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (14:33 IST)
നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‌തയാളെ മർദ്ദിച്ച സംഭവത്തിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവർ നൽകിയ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമങ്കുമെന്ന് ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്.

ജാമ്യാപേക്ഷയിൽ വാദം കേട്ട തിരുവനന്തപുരം ജില്ലാ കോടതി വിധി പറയുന്നത് വെള്ളിയാഴ്‌ച്ചക്ക് മാറ്റി. സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌ത വിജയ് പി നായരെന്ന ആളെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്‌മി ഉൾപ്പടെ 3 പേർക്കെതിരെ പോലീസ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷ്‌മിയെ കൂടാതെ ദിയ സന,ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ,മുറിയിൽ അതിക്രമിച്ച് കടന്നു,മോഷണം എന്നിങ്ങനെ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌ത കേസിൽ അറസ്റ്റിലായ വിജയ് പി നായരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :