എ കെ ജെ അയ്യര്‍|
Last Updated:
വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:53 IST)
കൂത്താട്ടുകുളം: പോക്‌സോ പ്രതിയായ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതി, പെണ്‍കുട്ടി, പ്രതിയുടെയും പെണ്‍കുട്ടിയുടെയും ബന്ധുക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനാലു പേരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ 25ന് രാത്രി ഒന്നിന് കിഴകൊമ്പ് ചമ്പമല ഭാഗത്ത് 15 വയസ്സുള്ള പെണ്‍കുട്ടിയെ അയല്പക്കത്തെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഒച്ചവെച്ച് ആളെക്കൂട്ടി. തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തിനിരയായി എന്നറിഞ്ഞ നാട്ടുകാര്‍ കുട്ടിക്കൊപ്പമുണ്ടായിരുന്ന ആളെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
ഇയാളെ കോവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം പരിശോധനാഫലം വന്നപ്പോള്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.