1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Government's crucial decision

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

Government's crucial decision
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഭിന്നശേഷി സംവരണത്തിലും കേരള അധ്യാപക യോഗ്യതാ പരീക്ഷയിലും (കെ-ടെറ്റ്) സര്‍ക്കാര്‍ സുപ്രധാന തീരുമാനം എടുത്തു. ഭിന്നശേഷി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാണെന്നും, ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
 
'എന്‍എസ്എസിന് ബാധകമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാകും. കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ കെ-ടെറ്റ് നേടിയാല്‍ മതി. ഇത് സ്ഥാനക്കയറ്റത്തെ ബാധിക്കില്ല. സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം,' ശിവന്‍കുട്ടി പറഞ്ഞു.
 
ഉത്തരവ് പുറപ്പെടുവിച്ചാല്‍ മുമ്പ് നിര്‍ത്തിവച്ചിരുന്ന നിരവധി അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമാണെന്ന വ്യവസ്ഥയിലാണ് ഉത്തരവ് പുറപ്പെടുവിക്കുക.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍