അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു, വിഴിഞ്ഞത്ത് ഹോട്ടല്‍ അടച്ചുപൂട്ടി
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട വികസനത്തിന് ജനുവരി 24ന് തുടക്കം
- പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലിരിക്കെ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു; അന്വേഷണം ആരംഭിച്ചു
- സ്ഥാനാര്‍ഥികള്‍ മരിച്ചു; വിഴിഞ്ഞത്തും ഓണക്കൂറിലും വോട്ടെടുപ്പ് മാറ്റിവെച്ചു
- കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേര്‍ കൂടി ചികിത്സയില്‍; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേര്‍ കൂടി ചികിത്സ തേടി. തലസ്ഥാന നഗരി സ്വദേശികളാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരിച്ച കൊല്ലം സ്വദേശികള്‍ കഴിച്ച അതേ ഹോട്ടലില്‍ നിന്നാണ് ഇവരും ഭക്ഷണം കഴിച്ചത്. ഇവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വിഴിഞ്ഞത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.
അതേസമയം കൊല്ലം സ്വദേശികളായ രണ്ടുപേരുടെയും മരണത്തില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. റാഷിദ ബീവയുടെയും മരുമകന്‍ ഷാജിയുടെയും പാത്തോളജി ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും.