1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Government Help delaying Chooralmala VD Satheesan

ചൂരൽമലയിലെ ദുരന്തബാധിതരെ കൈയൊഴിഞ്ഞ് യുഡിഎഫ് സർക്കാർ; വാടകയും ദിനബത്തയും മുടങ്ങി

Government Help delaying Chooralmala VD Satheesan
ചൂരൽമല മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ സഹായം വൈകുന്നു. നിലവിൽ വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങൾക്ക് ലഭിക്കേണ്ട വാടകയിനത്തിൽ ലഭിക്കാനുള്ള സർക്കാർ സഹായമാണ് വൈകുന്നത്. ദിനബത്തയും ഫുഡ് കൂപ്പണും ലഭിച്ചിട്ടില്ല. 
 
സാധാരണ എല്ലാ മാസവും രണ്ടിനോ മൂന്നിനോ തുക ലഭിക്കുകയാണ് പതിവ്. എന്നാൽ ഈ മാസത്തെ തുക എട്ടാം തിയതിയായിട്ടും ലഭിച്ചിട്ടില്ല. ഇരുന്നൂറോളം കുടുംബങ്ങളെയാണ് ഇത് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. 800 ലധികം ആളുകൾക്ക് ദിനബത്ത ലഭിച്ചിട്ടില്ല.
 
ഫണ്ട് എത്തിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1000 രൂപ ഫുഡ് കൂപ്പൺ, 6000 രൂപ വാടക. 9000 രൂപ വീതം ദിനബത്ത എന്നിങ്ങനെയാണ് ലഭിക്കേണ്ടത്. ആദ്യമായാണ് ഇങ്ങനെയൊരു അവസ്ഥയെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ദുരന്തബാധിതർ ആവശ്യപ്പെട്ടു. ഉടമകൾ വാടക ആവശ്യപ്പെടാൻ തുടങ്ങിയതോടെ പലിശയ്ക്ക് പണം വാങ്ങി നൽകേണ്ട അവസ്ഥയിലാണെന്നും ദുരന്തബാധിതർ പറയുന്നു. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
11 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്