1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MDMA Case and VD Satheesan

ഒരക്ഷരം മിണ്ടാത്ത റിപ്പോർട്ട്; എംഡിഎംഎ കേസ് പ്രതികളുടെ മുഖ്യമന്ത്രിയുമായുള്ള ബന്ധം റിപ്പോർട്ടിലില്ല

MDMA, VD Satheesan, Satheesan Lie, VD Satheesan Lier, VD Satheesan MDMA Case
മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസുകാർ ഉൾപ്പെട്ട കേസിൽ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ മുഹമ്മദ് ഹുസൈൻ, അബ്ദുൾ സലാം എന്നിവരെ കുറിച്ച് കാര്യമായ വിവരങ്ങൾ റിപ്പോർട്ടിലില്ല. സൈനുൽ ആബിദ്, റിയ, വിദേശ പൗരൻ സാമുവൽ ഓസ്റ്റൻ എന്നിവർ മുഖ്യ പ്രതികളാണെന്നാണ് റിപ്പോർട്ടിലുള്ളത്.
 
ആദ്യം പിടിയിലായ ഹുസൈൻ ഉൾപ്പടെയുള്ളവർ ഇടനിലക്കാരെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഒരു വിവരവും അന്വേഷണ റിപ്പോർട്ടിലില്ല. പ്രതികളുടെ കേരളത്തിലെ മറ്റ് ഇടപാടുകാരെ കുറിച്ചും വിവരങ്ങളില്ല. പൊലീസ് റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നും നാളെയുമായി പരിഗണിക്കും. 
അടുത്ത ലേഖനം
ആദ്യം പ്ലാനിംഗ് ബോര്‍ഡ്, ഇപ്പോള്‍ കെഎഎസ്, എസ് ഐ പരീക്ഷകള്‍: പി എസ് സിക്ക് മുന്നില്‍ മൂന്ന് കേസുകള്‍ കൂടി