1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. LPST Rank Holders Strike VD Satheesan

മോദിക്ക് പഠിക്കുന്ന സതീശൻ; സമരപ്പന്തൽ പൊളിച്ചുമാറ്റി

Kanthapuram, VD Satheesan, Kanthapuram VD Satheesan, VD Satheesan Facebook Post, Satheesan Deleted Facebook Post against Kanthapuram
VD Satheesan

സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ 'മോദി സ്റ്റൈൽ' നടപടികളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ പൊളിച്ചുമാറ്റി. ഇന്നലെ രാത്രിയാണ് പൊലീസ് എത്തി സമരപ്പന്തൽ പൊളിച്ചത്. 
 
സമരക്കാരെ ബലംപ്രയോഗിച്ച് പൊലീസ് നീക്കി. സമരനേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് അതിക്രമം. സമരസ്ഥലത്ത് വൻ സംഘർഷാവസ്ഥയുണ്ടായി. ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തൽ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന്, വളർമതിക്ക് പകരം ജയകൃഷ്ണൻ ഇപ്പോൾ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു.
 
ഭരണത്തിലെത്തിയ ഒരാഴ്ച കൊണ്ട് എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ കാര്യം നടത്തിതരുമെന്നായിരുന്നു സതീശന്റെ വാഗ്ദാനം. എന്നാൽ സമരം ചെയ്യാനുള്ള അവരുടെ അവകാശം പോലും യുഡിഎഫ് സർക്കാർ നിഷേധിക്കുകയാണ്. ഡൽഹിയിൽ മോദി ചെയ്യുന്നതിനു സമാനമായ ഫാസിസ്റ്റ് നടപടികളാണ് കേരളത്തിൽ സതീശൻ ആവർത്തിക്കുന്നതെന്ന് വിമർശനം ശക്തമാണ്. Also Read: നാളെ ന്യൂനമർദ്ദത്തിനു സാധ്യത; കേരളത്തിൽ വീണ്ടും മഴ ലഭിച്ചേക്കും
അടുത്ത ലേഖനം
നാളെ ന്യൂനമർദ്ദത്തിനു സാധ്യത; കേരളത്തിൽ വീണ്ടും മഴ ലഭിച്ചേക്കും