സതീശൻ ഫാൻസിന്റെ തെറിവിളി അതിരുകടക്കുന്നു; ജെബി മേത്തർക്കെതിരെ സൈബർ ആക്രമണം
Jebi mather
കോൺഗ്രസ് രാജ്യസഭാ എംപി ജെബി മേത്തർക്കെതിരെ വി.ഡി.സതീശൻ ഫാൻസിന്റെ സൈബർ ആക്രമണം രൂക്ഷം. ഇതിനെ നിയമപരമായി നേരിടുമെന്ന് ജെബി മേത്തർ അറിയിച്ചു.
' കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വളരെ മോശമായി, സാംസ്‌കാരിക കേരളം തലകുനിയ്ക്കുന്ന തരത്തിലുള്ള ഭാഷയിൽ സൈബർ ആക്രമണം നടക്കുകയാണ്. നിരന്തരമായി എല്ലാ പോസ്റ്റിന് കീഴിലും സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതേ കുറിച്ച് ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും ഞാൻ പരാതി നൽകി. ഡിജിപിയുമായി ഞാൻ സംസാരിച്ചു. എനിക്ക് ഉറപ്പാണ് ആഭ്യന്തര വകുപ്പും പൊലീസും വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. കൃത്യമായി ലക്ഷ്യംവെച്ചുകൊണ്ടാണ് ഇപ്പോൾ സൈബർ ആക്രമണം നടത്തുകയാണ്. ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്നുകൊണ്ട് ആജ്ഞാപിക്കുകയാണ്, നമ്മൾ എന്ത് നിലപാട് എടുക്കണം, എന്ത് സംസാരിക്കണം എന്നൊക്കെ. ആരാണ് ഇതിനു പിന്നിലെന്ന് കേരള പൊലീസ് കണ്ടെത്തണം,' ജെബി മേത്തർ പറഞ്ഞു.
ഹാലിളകി സതീശൻ ഫാൻസ്
വി.ഡി.സതീശൻ അനുകൂലികളായ കോൺഗ്രസുകാരാണ് ജെബി മേത്തർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സതീശൻ തീരുമാനങ്ങളെടുക്കുന്നത് യുഡിഎഫിൽ കൃത്യമായ ചർച്ചകൾ നടത്താതെയാണെന്ന അടൂർ പ്രകാശിന്റെ വിമർശനത്തെ ജെബി മേത്തർ ശരിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സതീശൻ അനുകൂലികളായ കോൺഗ്രസുകാർ ജെബി മേത്തർക്കെതിരെ തിരിഞ്ഞത്.
' പാർട്ടിയെ ശത്രുക്കൾക്ക് ഒറ്റികൊടുത്ത വഞ്ചകി നി കേരളത്തിൽ എവിടെ നിന്നാലും ജയിക്കില്ല.'
'ഒരു വാർഡിൽ എങ്കിലും ഒന്ന് ജയിക്. ഇന്നിട് പോരായിരുന്നോ ഈ എംപി. ചുമ്മാ കോൺഗ്രസ്‌കാരെ പറയിക്കാൻ'
'ഒറ്റുകാരി നിന്റ മേക്കപ്പും പുട്ടിയും ജനം തിരിച്ചറി യുക തന്നെ ചെയ്യും'
'പാർട്ടി അച്ചടക്കം ഇല്ലാത്ത ജന്തുക്കൾ... പൊതു സമൂഹത്തിന്റെ മുന്നിൽ പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന കീടങ്ങൾ'
എന്നിങ്ങനെ കേട്ടാലറയ്ക്കുന്ന തെറികൾ അടക്കം സതീശൻ ഫാൻസ് ജെബി മേത്തർക്കെതിരെ കമന്റുകളായി ഫെയ്‌സ്ബുക്കിൽ ഇട്ടിട്ടുണ്ട്. Also Read: ആ വിവാഹത്തോട് മഞ്ജുവിന്റെ വീട്ടുകാർ തുടക്കംമുതലേ എതിർപ്പ് അറിയിച്ചു; കാരണം ഇതാണ്
