Gold Rate: സ്വർണവില ഒറ്റയടിക്ക് 2,200 കുറഞ്ഞു
ഗ്രാമിനു 275 രൂപയാണ് കുറഞ്ഞത്
Gold Rate: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒറ്റയടിക്ക് പവന് 2,200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിനു 1,12,000 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിനു 275 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,000 രൂപയായി. സ്വർണവിലയിൽ വരും ദിവസങ്ങളിൽ കയറ്റിറക്കങ്ങൾ ഉണ്ടാകും.
ജനുവരി 29 നാണ് സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് രേഖപ്പെടുത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്. ഡിസംബർ 23 നാണ് സ്വർണവില പവന് ആദ്യമായി ഒരുലക്ഷം കടന്നത്.