അനുബന്ധ വാര്‍ത്തകള്‍
- ക്ലബ്ബിനെയല്ല, ഒരു നാടിനെയാകെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നതെന്ന് ഡേവിഡ് ജെയിംസ്
- തനിക്ക് അതൃപ്‌തിയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം; കണ്ണൂരില ശക്തൻ ബി ജെ പിയിലേക്ക് വരുമെന്ന പ്രസ്ഥാവനയെക്കുറിച്ച് ശ്രീധരൻപിള്ളയോട് തന്നെ ചോദിക്കണമെന്ന് കെ സുധാകരൻ
- മുല്ലപ്പള്ളി പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാൾ; കെ മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്കിയ അംഗീകാരമാണ് പുതിയ പദവിയെന്ന് ഉമ്മൻ ചാണ്ടി
- കേരളത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സെസ് പിരിക്കും; വിദേശ വായ്പകളോട് കേന്ദ്രത്തിന് അനുകൂല സമീപനമെന്ന് തോമസ് ഐസക്
- ഒരുങ്ങിയിറങ്ങി കമൽഹാസൻ; മക്കൾ നീതി മയ്യത്തിനായി തന്ത്രങ്ങൾ മെനയുക ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരകൻ
ഫ്രാങ്കോ മുളക്കലിനെ വീണ്ടും ചോദ്യംചെയ്‌ത് വിട്ടയച്ചു; അറസ്റ്റിൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കോട്ടയം എസ് പി ഹരിശങ്കർ
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഫ്രങ്കോ മുളക്കൽ മടങ്ങിയത്.
പൊലീസിന്റെ ചോദ്യങ്ങളെ ശക്തമായി തന്നെ ഭിഷപ്പ് പ്രതിരോധിക്കുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. താൻ കുറ്റം ചെയ്തിട്ടില്ല എന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിൽക്കുക. ഇന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സധിച്ചിട്ടില്ലെന്നും നാളെ 10.30 വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു.
ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട് ഇതിനായി മൂന്നു ടീമുകലായി തിരിഞ്ഞ് വ്യാഴാഴ്ച രാത്രി തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും. ചോദ്യം ചെയ്യലിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സധിച്ചു. നാളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കും. ഇതിനു ശേഷം അറസ്റ്റിൽ തീരുമനാനമെടുക്കുമെന്നും കോട്ടയം എസ് പി വ്യക്തമാക്കി.
നാളെ അറസ്റ്റുണ്ടാകും എന്ന സൂചന നൽകി ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ ഐ ജി നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം രണ്ടാം ദിനവും ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്ത് വിട്ടയച്ചതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സമരക്കാർ പന്തം കൊളുത്തി പ്രതിഷേധിച്ചു.