1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Makkal Neethi Mayyam

ഒരുങ്ങിയിറങ്ങി കമൽഹാസൻ; മക്കൾ നീതി മയ്യത്തിനായി തന്ത്രങ്ങൾ മെനയുക ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരകൻ

വാർത്ത
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ കരുത്ത് തെളിയിക്കാൻ തയ്യാറെടുത്ത് കമൽഹാസൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു നേതൃത്വം നൽകിയ അവിനാശ് ഇരിഗവരപുവിനെയാണ് ഇതിനായി കമൽ തന്നോടൊപ്പം കൂട്ടിയിരിക്കുന്നത്. 
 
2019ലെ ലോക്സഭാ ഇലക്ഷൻ ചർച്ച ചെയ്യുന്നതിനായി ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിൽ അവിനാശും പങ്കെടുത്തു. തിരഞ്ഞെടുപ്പിനെ നേരിടാനായി പാർട്ടി ഭാരവാഹികൾക്ക് പ്രത്യേക പരിശീലനം നൽകാനാണ് കമൽഹാസൻ ഉദ്ദേശിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെയാണ് മക്കൾ നീതി മയ്യം ലക്ഷ്യംവക്കുന്നതെന്നും അടുത്ത ഉപതിരഞ്ഞെടുപ്പകളിലോ തദ്ദേശ തിരഞ്ഞെടുപ്പുകളിലോ പാർട്ടി മത്സരിക്കില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
 
കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും പാർട്ടിയോടൊപ്പം നിർത്തുന്നതിനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് മക്കൾ നീതി മയ്യം നേതാക്കൾ. അവിനാശിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യും എന്നാണ് കമലിന്റെ കണക്കുകൂട്ടൽ. അതേസമയം ഇന്ത്യൻ രാഷ്ട്രീയത്തിൽ നേട്ടങ്ങളുണ്ടാക്കാൻ അവിനാശിന്റെ തന്ത്രങ്ങൾക്കാവുമോ എന്നാണ് തമിഴ് രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്നത്. 
അടുത്ത ലേഖനം
നടപടിയെടുത്ത് വത്തിക്കാൻ; ജലന്ധർ രൂപതയുടെ ചുമതലയിൽനിന്നും ഫ്രാങ്കോ മുളക്കലിനെ നീക്കി