1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ummen Chandi

മുല്ലപ്പള്ളി പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാൾ; കെ മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് പുതിയ പദവിയെന്ന് ഉമ്മൻ ചാണ്ടി

വാർത്ത
പുതിയ കെ പി സി സി ഭാരവാഹികൾ പാർട്ടിയെ നയിക്കാൻ കഴിവുള്ളവരാണെന്ന് എ ഐ സി  സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കെ പി സി സി പുനഃസംഘടനയെ തുടർന്ന് പാർട്ടിയിൽ ഒരു വിഭാഗം കലാപമുയർത്തുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. 
 
കെ പി സി സിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും എ ഐ സി സി പ്രഖ്യാപിച്ച പുതിയ ടീമും. നേതാക്കള്‍ക്കും ഗ്രൂപ്പിനും പാര്‍ട്ടിയില്‍ പ്രസക്തിയില്ല. പാര്‍ട്ടിയാണു പ്രധാനം  കെ മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്‍കിയ അംഗീകരാണ് പുതിയ പദവിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
 
മുൻ കെ പി സി പ്രസിഡന്റ് എം എം ഹസന്റെ പ്രവർത്തനങ്ങളെയും ഉമ്മൻ ചണ്ടി വിലയിരുത്തി. കെ പി സി സി പ്രസിഡന്റ് എന്നനിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം എം ഹസന്‍ നടത്തിയതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നടപ്പാക്കിയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.  
About Writer
Sumeesh
അടുത്ത ലേഖനം
പരീക്ഷാപേപ്പർ നോക്കാനെന്ന് പറഞ്ഞ് റൂമിലേക്ക് വിളിപ്പിച്ചു, അഞ്ചാം‌ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രിൻസിപ്പലും ക്ലർക്കും അറസ്റ്റിൽ