'ചെന്നിത്തലയെ താറടിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമം'; സതീശനെതിരെ ഡിസിസി ഓഫീസിനു സമീപം ഫ്‌ളക്‌സ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ളക്സ്
കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം തുടരുന്നു. രമേശ് ചെന്നിത്തലയെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരിഹസിച്ചും എറണാകുളം ഡിസിസി ഓഫീസിനു സമീപം പുതിയ ഫ്‌ളക്‌സ്. ചെന്നിത്തലയെ ഒതുക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നാണ് ഫ്‌ളക്‌സിലെ ആരോപണം.
' PR വർക്കിന്റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല.' എന്ന് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നു. സതീശന്റെ ഫോട്ടോയും ഫ്‌ളക്‌സിൽ കാണാം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ളക്സ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നേതാക്കൾ അടക്കം പരസ്യമായി തമ്മിലടിക്കുമ്പോൾ പാർട്ടി അണികളും ഒട്ടും പിന്നിലല്ല. സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ പേരിൽ ചേരിതിരിഞ്ഞ് പോര് നടക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകളിൽ ഹൈക്കമാൻഡിനു കടുത്ത അതൃപ്തിയുണ്ട്.