അനുബന്ധ വാര്‍ത്തകള്‍
- ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ
- ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു
- ഇറാന്റെ ഐആര്‍ജിസിയെ 'ഭീകര സ്പോണ്സര്' ആയി പ്രഖ്യാപിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം: ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍
- US Airstrike in Hormuz : ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്ത് യുഎസ്, ആക്രമണം സമാധാനക്കരാറിനായുള്ള ചർച്ചകൾക്കിടെ
- ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
ചരിത്രപരമായ ക്ഷമാപണം; അടിമത്തത്തെ എതിർക്കാത്തതിൽ സഭയ്ക്കു തെറ്റിയെന്ന് ലിയോ പതിനാലാമൻ
അടിമത്തത്തെ ന്യായീകരിക്കുന്നതിലും അതിനെ തുറന്നെതിർക്കാൻ വൈകിയതിലും കത്തോലിക്കാ സഭക്കുണ്ടായ പങ്കിൽ ലോകത്തോടു മാപ്പ് ചോദിക്കുകയാണെന്ന് ചാക്രികലേഖനത്തിൽ പറഞ്ഞിരിക്കുന്നു
അടിമത്തത്തിനെതിരെ നിലപാടെടുക്കുന്നതിൽ കത്തോലിക്കാസഭയ്ക്കു തെറ്റ് പറ്റിയെന്ന് ആഗോള കത്തോലിക്കാ സഭ തലവൻ ലിയോ പതിനാലാമൻ മാർപാപ്പ. 'മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസ്' (മഹത്തായ മനുഷ്യരാശി) എന്ന തന്റെ ആദ്യ ചാക്രിക ലേഖനത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'ചരിത്രപരമായ ക്ഷമാപണം' എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ മാർപാപ്പയുടെ പരാമർശങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ അടിമത്തത്തെ സഭ എതിർക്കേണ്ടതായിരുന്നു എന്നാണ് മാർപാപ്പയുടെ നിലപാട്. മുൻപ് അടിമത്തത്തിനെതിരെ പല മാർപാപ്പകളും സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു മാർപാപ്പ നിരുപാധികം ക്ഷമാപണം നടത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
അടിമത്തത്തെ ന്യായീകരിക്കുന്നതിലും അതിനെ തുറന്നെതിർക്കാൻ വൈകിയതിലും കത്തോലിക്കാ സഭക്കുണ്ടായ പങ്കിൽ ലോകത്തോടു മാപ്പ് ചോദിക്കുകയാണെന്ന് ചാക്രികലേഖനത്തിൽ പറഞ്ഞിരിക്കുന്നു. 'സഭയുടെ ചരിത്രത്തിലെ മറക്കാനാവാത്ത മുറിവ്' എന്നാണ് ചാക്രികലേഖനത്തിൽ പറയുന്നത്. 'നിരവധിപേർ അനുഭവിച്ച വേദനയും അപമാനവും ഓർക്കുമ്പോൾ സഭയുടെ പേരിൽ ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'' എന്നാണ് പോപ് രേഖയിൽ പറയുന്നത്.
എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. അതിൽ വംശ, മത വ്യത്യാസമില്ല. അടിമത്തത്തെ എതിർക്കുന്നതിൽ സഭ വൈകിപ്പോയി. ചരിത്രപരമായ തെറ്റ് തിരുത്തുകയാണെന്നും അദ്ദേഹംമ വ്യക്തമാക്കി.
നിർമിതബുദ്ധിയെ (എ.ഐ) ആരോഗ്യപരമായ രീതിയിൽ നിയന്ത്രിക്കണമെന്ന് ചാക്രികലേഖനത്തിൽ ആഹ്വാനം ചെയ്തിട്ടുണ്ട് മാർപാപ്പ. എ.ഐയുടെ വളർച്ചയിൽ 'നൂതനരീതിയിലുള്ള അടിമത്ത' സാധ്യതയുണ്ടെന്നും മാർപാപ്പ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.