1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Father commits suicide after poisoning daughters

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

police
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം 45 കാരന്‍ വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചു. ആലപ്പുഴയിലെ മാന്നാറിലാണ് സംഭവം. മാന്നാര്‍ ആലുമ്മോട് സ്വദേശിയായ മനോജ് (45), മൂത്ത മകള്‍ ശിവാനന്ദ (12) എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടാമത്തെ മകള്‍ ശിവഗംഗ (7) ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്ത മകള്‍ ആറാം ക്ലാസിലും രണ്ടാമത്തെ മകള്‍ രണ്ടാം ക്ലാസിലും പഠിക്കുന്നു. 
 
ഇരുവരും മാന്നാറിലെ ശ്രീ ഭുവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ വൈകുന്നേരം 3:30 ന് കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മനോജ് ആത്മഹത്യ ചെയ്തത്. മാന്നാറിലെ ഊട്ടുപറമ്പിനടുത്തുള്ള വിജനമായ റോഡില്‍ കാര്‍ നിര്‍ത്തി കുട്ടികള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി. പിന്നീട് വിഷം കഴിച്ചു. ഇളയ മകള്‍ ശിവഗംഗ കയ്പുള്ളതാണെന്ന് പറഞ്ഞ് ജ്യൂസ് തുപ്പി. അച്ഛനും സഹോദരിയും കാറിനുള്ളില്‍ കുഴഞ്ഞുവീഴുന്നത് കണ്ട് ശിവഗംഗ ഭയന്ന് വഴിയാത്രക്കാരെ വിവരമറിയിച്ചു.
 
നാട്ടുകാര്‍ ഉടന്‍ തന്നെ മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മനോജ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മനോജിന്റെ മൂത്ത മകള്‍ ശിവാനന്ദ ഇന്നലെ രാത്രി 10 മണിയോടെ മരിച്ചു. മനോജിന് ഒന്നര വയസ്സുള്ള ഒരു മകളുമുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മാന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി