1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Pisharody Palakkad Congress Candidate

പാലക്കാട് സീറ്റ് രമേഷ് പിഷാരടിക്ക്; സമ്മർദ്ദം രാഹുൽ മാങ്കൂട്ടത്തിലിന്റേത്, മുരളീധരൻ ഔട്ട്

രാഹുൽ മാങ്കൂട്ടത്തിൽ ആണ് നിലവിൽ പാലക്കാട് എംഎൽഎ

Palakkad, ramesh Pisharody, Ramesh Pisharody Palakkad Congress Candidate, രമേഷ് പിഷാരടി, പാലക്കാട്‌
Ramesh Pisharody

പാലക്കാട് സീറ്റിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. സിനിമ താരം രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പാലക്കാട് പിഷാരടിയെ പരിഗണിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്ഥിരീകരിച്ചു. 
 
രാഹുൽ മാങ്കൂട്ടത്തിൽ ആണ് നിലവിൽ പാലക്കാട് എംഎൽഎ. പീഡനക്കേസിൽ പ്രതിയായ രാഹുലിനെ കോൺഗ്രസ് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ ആലോചിക്കേണ്ട അവസ്ഥയിലേക്ക് പാർട്ടി നേതൃത്വം എത്തിയത്. 
 
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. തന്റേ നോമിനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടിലായിരുന്നു രാഹുലും. ഒടുവിൽ രാഹുലിന്റെ കൂടി താൽപര്യത്തിനു വഴങ്ങിയാണ് രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പിഷാരടി. 
 
നേരത്തെ കെ.മുരളീധരനെയാണ് പാലക്കാട്ടേക്ക് കോൺഗ്രസ് പരിഗണിച്ചിരുന്നത്. ഷാഫി പറമ്പിൽ-രാഹുൽ മാങ്കൂട്ടത്തിൽ ഗ്രൂപ്പ് പിഷാരടിക്കായി സമ്മർദ്ദം ചെലുത്തിയതോടെ മുരളീധരന്റെ വഴിയടഞ്ഞു. 
അടുത്ത ലേഖനം
പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി, ആഗോള എണ്ണവില കുതിക്കുന്നു