1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയിലായിരുന്നു 12കാരിയും മരിച്ചു; മരണസംഖ്യ മൂന്നായി

Ernakulam
കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയിലായിരുന്നു 12 കാരിയും മരിച്ചു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരിക്കുകയായിരുന്ന പന്ത്രണ്ടുകാരിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. പിന്നാലെ മരുന്നുകളോട് പ്രതികരിക്കാതെ വരികയും ഇന്ന് പുലര്‍ച്ചെ 12:40ന് മരിക്കുകയും ആയിരുന്നു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോന പൗലോസ,് തൊടുപുഴ സ്വദേശി കുമാരി എന്നിവരാണ് നേരത്തെ മരിച്ചത്.
 
സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റുണ്ട്. ഇവര്‍ ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ചത് 60 കാരിയായ ലയോന പൗലോസ് ആണ് ലയോണിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
അടുത്ത ലേഖനം
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി