1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. big blast in Kalamassery

Big Breaking News: കളമശ്ശേരിയില്‍ സ്‌ഫോടനം, ഒരാള്‍ മരിച്ചു ! അഞ്ച് പേരുടെ നില ഗുരുതരം

സ്‌ഫോടനത്തില്‍ ഒരു മരണം. 22 പേര്‍ക്ക് പരുക്ക്

big blast in Kalamassery
Big Breaking News: എറണാകുളം കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം. 'യഹോവ സാക്ഷികള്‍' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സമ്മേളനത്തിന്റെ മൂന്നാം ദിവസമായിരുന്നു ഇന്ന്. സമ്മേളനം നടക്കുന്നതിനിടെ ഇന്ന് രാവിലെ 9.30 നാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു മരണം. 22 പേര്‍ക്ക് പരുക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരം. മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നു. 
 
അടുത്ത ലേഖനം
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്