അനുബന്ധ വാര്‍ത്തകള്‍
- റിജോഷ് വധം: വസീമിന്റേയും ലിജിയുടേയും നില അതീവഗുരുതരം, രണ്ടര വയസ്സുകാരി മകൾ മരിച്ചു
- അലനേയും ഷുഹൈബിനേയും പാർട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്
- ഭാര്യയുടെ സെക്സ് ടോയ് ശേഖരം റെയ്ഡിൽ പിടികൂടി, ഭർത്താവ് ആത്മഹത്യ ചെയ്തു
- ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം, യുവതിയെയും മകനെയും ഡോക്ടർ ചുട്ടുകൊന്നു
- അക്രമം അവസാനിപ്പിക്കാൻ അഭിഭാഷകരോട് കൈകൂപ്പി അപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥ, വീഡിയോ !
എഞ്ചിനിയറിങ് വിദ്യാർത്ഥിയുടെ മരണം; ദുരൂഹത, ഭർത്താവിനെ സംശയമുണ്ടെന്ന് വളർത്തമ്മ
കാണാതായ സിഇടി കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രതീഷിന്റെ മരണത്തിനു പിന്നില്‍ തന്റെ ഭര്‍ത്താവാണെന്ന് സംശയമുള്ളതായി, മരിച്ച വിദ്യാര്‍ത്ഥിയുടെ വളര്‍ത്തമ്മ ഗിരിജ.
സിഇടി കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷേ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് രതീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
രതീഷിനെ കാണാനില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്നും ഇറങ്ങിയ രതീഷ് തിരിച്ചെത്തായതോടെയാണ് കാണാതായെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.
പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് രതീഷ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാർത്ഥികൾ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.