ഭാര്യയുടെ സെക്സ് ടോയ് ശേഖരം റെയ്‌ഡിൽ പിടികൂടി, ഭർത്താവ് ആത്മഹത്യ ചെയ്തു

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 9 നവം‌ബര്‍ 2019 (19:07 IST)
പുരുഷ വേഷംകെട്ടി പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന കേസിൽ ഭാര്യ പ്രതി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവ് ജിവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഓങ്കോളയിലാണ് സംഭവം ഉണ്ടായത്. വീട്ടിൽ നടത്തിയ റെയിഡിൽ ഒരു ബാഗ് നിറയെ സെക്സ് ടോയ്സ് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇത് കണ്ടതോടെ 47കാരൻ വീടിന്റെ മൂന്നാംനിലയിലേക്ക് ഓടി കയറുകയും കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പോക്സോ കേസ് ചുമത്തി ഭര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന 17കാരിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വസ്ഥുതകൾ പുറത്തുവന്നത്.

കൃഷ്ണ കിഷോർ റെഡ്ഡി എന്നയാളാണ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്നായിരുന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പുരുഷ വേഷം കെട്ടിയ സ്ത്രീയാണ് കൃഷ്ണ കിഷോർ റെഡ്ഡി എന്ന് കണ്ടെത്തി. 32കാരി പുരുഷ വേഷം കെട്ടി പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിവരികയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :