1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Rijosh Murder case updates

റിജോഷ് വധം: വസീമിന്റേയും ലിജിയുടേയും നില അതീവഗുരുതരം, രണ്ടര വയസ്സുകാരി മകൾ മരിച്ചു

വസീം
ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വസീമിനേയും ലിജിയേയും മുംബൈയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ലിജിയുടേയും റിജോഷിന്റേയും മകൾ രണ്ടര വയസുകാരി ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെട്ടു. 
 
ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 
 
റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്. 
അടുത്ത ലേഖനം
അലനേയും ഷുഹൈബിനേയും പാർട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്