അനുബന്ധ വാര്‍ത്തകള്‍
- സുഗതകുമാരി ടീച്ചര്‍ മണ്ണിനെയും മനുഷ്യനെയും മാതൃഭാഷയെയും സ്നേഹിച്ച പ്രതിഭ: മന്ത്രി എകെ ബാലന്
- ഡബിള്‍ ഡാറ്റാ ഓഫറുമായി വോഡഫോണ്‍ ഐഡിയ; ടെലികോം രംഗത്ത് ഞെട്ടല്‍ !
- ക്ഷേത്രങ്ങളില്‍ ആനയെഴുന്നെള്ളിപ്പ്: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 60 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ അനുമതി
സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും; ദിവസവും പരമാവധി അധ്യയനം 5 മണിക്കൂര്‍
സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കൂടാതെ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളജുകളില്‍ ഹാജരാകണമെന്നും അറിയിപ്പുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായന സമയം.
രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം. കൂടാതെ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്.