കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ അനുമതി

ശ്രീനു എസ്| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (18:48 IST)
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ അനുമതി. എന്നാല്‍ ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാഴ്ചക്കാര്‍ 50 ശതമാനം മാത്രമേ പാടുള്ളുവെന്നും ഒരു ഇനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150ല്‍ കൂടാന്‍പാടില്ലെന്നും അറിയിപ്പുണ്ട്.

അതേസമയം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ആക്ഷേപം ഉണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബീച്ചുകളിലും റിസോട്ടുകളിലും പുതുവത്സരാഘോഷം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :