1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. E Pos Server Issue

അറിയിപ്പ്: സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി

Silent Ration Cards Kerala, Kerala Ration Card, Silent Ration Cards, Smart PDS Kerala, Ration Card Deactivation, eKYC Ration Card, Kerala Ration, PDS Kerala
സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി. ഇ പോസ് സെർവറുകൾ തകരാറിലായതാണ് കാരണം. ഇന്ന് രാവിലെ മുതലാണ് മെഷീൻ തകരാറിലായത്. തകരാർ പരിഹരിച്ച് എപ്പോൾ സാധാരണ നിലയിൽ പ്രവർത്തനം പുനഃരാരംഭിക്കാമെന്ന കാര്യത്തിൽ അധികാരികൾ കൃത്യമായ അറിയിപ്പ് നൽകുന്നില്ല. 
 
മിക്കയിടങ്ങളിലും രാവിലെ റേഷൻ വാങ്ങാനെത്തിയവർ ദുരിതത്തിലായി. കട തുറന്ന് റേഷൻ വിതരണത്തിനായി ഇ പോസ് മെഷീൻ ഓണാക്കിയപ്പോഴാണ് തകരാറിലായ വിവരം റേഷൻ വ്യാപാരികൾ അറിയുന്നത്. മെഷീനിൽ വ്യാപാരിയുടെ വിരൽ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, മാന്വൽ ആയിപ്പോലും കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയിലായി. 
അടുത്ത ലേഖനം
ചൂരൽമലയിലെ ദുരന്തബാധിതരെ കൈയൊഴിഞ്ഞ് യുഡിഎഫ് സർക്കാർ; വാടകയും ദിനബത്തയും മുടങ്ങി