1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Muraleedharan against Nurses

'കേരളത്തിന് പുറത്ത് പഠിച്ച നഴ്‌സുമാർ കൊള്ളില്ല'; മുരളീധരൻ മാപ്പ് പറയണം

K Muraleedharan, Nurse, K Muraleedharan against Nurse
K Muraleedharan

വ്യവസ്ഥാപിതമായ ജോലി സമയം നോക്കാതെ ഓരോ ആശുപത്രികളിലും പണിയെടുക്കുന്ന നഴ്‌സുമാരെ മുഴുവൻ അപമാനിക്കുന്ന പരാമർശമാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്നലെ നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ച് നഴ്‌സുമാർ ആയവരാണ് ഇൻജക്ഷൻ മാറ്റി കുത്തുന്നതെന്നാണ് മുരളീധരന്റെ പരിഹാസം. എന്തെങ്കിലും വ്യക്തമായ തെളിവുകളെ അടിസ്ഥാനത്തിൽ അല്ല ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരോഗ്യമന്ത്രി ഇത്രയും നികൃഷ്ടമായ പരാമർശം നടത്തിയതെന്ന് ഓർക്കണം. 
 
കേരളത്തിനു പുറത്ത് നഴ്‌സിങ് പഠിച്ച നമ്മുടെ കുട്ടികളെയാണ് ആരോഗ്യമന്ത്രി പരസ്യമായി അപമാനിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാലാഖമാരെന്നും പോരാളികളെന്നും വാഴ്ത്തപ്പെട്ട നഴ്‌സുമാരെയാണ് ഒരു മന്ത്രി 'കഴിവുകെട്ടവർ' എന്ന് പരിഹസിക്കുന്നത്. നഴ്‌സുമാരെ അപമാനിച്ച ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയുക തന്നെ വേണം.
 
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആരോഗ്യമേഖലയിൽ പിഴവുകളുടെ ഘോഷയാത്രയാണ് നടക്കുന്നത്. മരുന്ന് പ്രതിസന്ധിയും ശസ്ത്രക്രിയകളിലെ വീഴ്ചകളും മറ്റൊരു ഭാഗത്ത്. ഈ സർക്കാരിലെ ഏറ്റവും കഴിവുകെട്ട മന്ത്രിയെന്ന നാണക്കേട് കെ.മുരളീധരൻ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം സ്വന്തം പിഴവുകൾ നഴ്‌സുമാരുടെ തലയിലിട്ട് തടിതപ്പാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. കോവിഡ് വാക്‌സിനെതിരായ പരാമർശവും നിപ രോഗബാധ എന്തുകൊണ്ടാണ് മലബാറിൽ മാത്രമെന്ന ചോദ്യവും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ താൻ യോഗ്യനല്ലെന്ന മുരളീധരന്റെ പ്രഖ്യാപനം കൂടിയാണ്. Also Read: എല്ലാം അസംബന്ധം, പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ല, ഖവാജയുടെ വാദത്തെ തള്ളി പാറ്റ് കമ്മിൻസ്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യു.ഡി.എഫിൽ ഭിന്നതകളില്ല; മന്ത്രിസഭ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ