അനുബന്ധ വാര്‍ത്തകള്‍
- അതിഥി തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു
- ലഹരിവസ്തുക്കളുമായി ഇറാനിയൻ ബോട്ട് കൊച്ചി തീരത്ത്, 200 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു
- കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
- കേരള പോലീസിലെ 873 പേർക്ക് പിഎഫ്ഐ ബന്ധമെന്ന് എൻഐഎ: പട്ടിക സർക്കാരിന് കൈമാറി
- പിങ്ക് പോലീസ് അപമാനിച്ച സംഭവം: എട്ട് വയസ്സുകാരിക്ക് സർക്കാർ 1,75,000 രൂപ കൈമാറി
സംസ്ഥാനത്ത് ട്രെയിനുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സ്നിഫര്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കും
സംസ്ഥാനത്ത് ട്രെയിനുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സ്നിഫര്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കും. മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ക്കശമാക്കും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളില്‍ ലഹരി വസ്തു ഇടപാടു കണ്ടാല്‍ കട അടപ്പിക്കും. പിന്നീട് തുറക്കാന്‍ അനുവദിക്കില്ല. സ്കൂളുകളില്‍ പ്രവേശിച്ചുള്ള കച്ചവടം പൂര്‍ണമായും തടയും. പാര്‍ലമെന്റ് പാസാക്കിയ പി.ഐ.ടി.എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാകും.
ഇതു പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസിനും എക്സൈസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കുകയും അവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.