അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫറിന് മോളിലോ ഗോഡ് ഫാദർ: ആദ്യദിനത്തിൽ ചിരഞ്ജീവി ചിത്രം നേടിയ കളക്ഷൻ
- Godfather Film Review: 'ഇത് ഞങ്ങളുടെ ലൂസിഫര്‍ അല്ല, വെറും ബോംബ് കഥ'; ഗോഡ് ഫാദര്‍ കണ്ട് കിളിപോയി മലയാളികള്‍, സോഷ്യല്‍ മീഡിയയിലെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
- ലൂസിഫറിൽ എനിക്ക് പൂർണ്ണതൃപ്തി ഉണ്ടായിരുന്നില്ല, വരുന്നത് ലൂസിഫറിൻ്റെ അപ്ഗ്രേഡഡ് വേർഷൻ: ഗോഡ്ഫാദറിനെ പറ്റി ചിരഞ്ജീവി
- മകന് ഏട്ടനായി ! കുഞ്ഞനുജത്തി പിറന്ന സന്തോഷ വാര്‍ത്ത, സന്തോഷം പങ്കുവെച്ച് മേഘ്ന
- 'ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടുത്തീര്‍ത്ത സിനിമ'; '777 ചാര്‍ലി' കണ്ട് നടി അശ്വതി
ലഹരിവസ്തുക്കളുമായി ഇറാനിയൻ ബോട്ട് കൊച്ചി തീരത്ത്, 200 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു
കൊച്ചി തീരത്ത് പുറം കടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി. നാർകോട്ടിക് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
നാവികസേനയുടെ സഹായത്തോടെയാണ് ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. ഇറാൻ, പാക് പൗരന്മാരാണ് പിടിയിലായത്. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു.