1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

ചടയമംഗലത്ത് സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ ചെന്നയാള്‍ തലയ്ക്ക് അടിയേറ്റ് മരണപ്പെട്ടു

Kollam
ചടയമംഗലത്ത് സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ ചെന്നയാള്‍ തലയ്ക്ക് അടിയേറ്റ് മരണപ്പെട്ടു. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ ചെന്ന കണ്ണങ്കോട് സ്വദേശി 48 കാരനായ താഹയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്കാണ് സംഭവം നടന്നത്. 
 
സുഹൃത്തുക്കള്‍ തമ്മിലടിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ചെന്നതായിരുന്നു താഹ. അടിയേറ്റ് വീണ ഉടനെ തന്നെ സമീപത്ത് ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
ഡല്‍ഹിയില്‍ 11 വയസ്സുകാരിയെ സ്‌കൂളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി