കേരള പോലീസിലെ 873 പേർക്ക് പിഎഫ്ഐ ബന്ധമെന്ന് എൻഐഎ: പട്ടിക സർക്കാരിന് കൈമാറി

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (14:17 IST)
സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻഐഎ. 873 പോലീസുകാരുടെ വിവരങ്ങൾ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. ഇവരുടെ ഫോൺ രേഖകൾ എൻഐഎ പരിശോധിച്ചു.

സംസ്ഥാനത്ത് പിഎഫ്ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾക്ക് ശേഷവും പോലീസുകാരും നേതാക്കളും നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന് രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലീസിന്റെ ഡാറ്റാ ബേസിൽ നിന്ന് ആർ.എസ്.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയതിൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിരുന്നു.

സമാനമായി കോട്ടയത്ത് പിഎഫ്ഐയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ എടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :