അമ്മയുടെ കൂട്ടുകാരനായ പഞ്ചായത്ത് മെമ്പര്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു, പൊലീസ് പിടിക്കുമെന്നായപ്പോള്‍ ഒളിവില്‍ പോയി

പീഡനം, പൊലീസ്, പഞ്ചായത്ത് മെമ്പര്‍, പറവൂര്‍, Sexual, Police, Panchayat, Paravoor
പറവൂര്‍| Last Modified വ്യാഴം, 20 ജൂണ്‍ 2019 (15:38 IST)
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പഞ്ചായത്തംഗം ഒളിവിലെന്ന് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗം. ഏഴിക്കര പഞ്ചായത് പത്താം വാര്‍ഡ് അംഗമായ സുനില്‍ദാസ് എന്ന നാല്പതുകാരനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവുമായി അകന്നു കഴിയുന്ന മാതാവ് പറവൂരിലെ ഒരു ടെക്സ്റ്റയില്‍സ്
ജീവനക്കാരിയാണ്. കുട്ടിയും മാതാവും താമസിക്കുന്ന വീട്ടിലെത്തി സുനില്‍ ദാസ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടി ഈ വിവരം കുട്ടിയുടെ അമ്മൂമ്മയെ അറിയിക്കുകയായിരുന്നു. അമ്മൂമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നല്കുകയാണുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :