‘ബിനോയ് കോടിയേരിയും യുവതിയും ഫ്ലാറ്റിലും ഹോട്ടലിലും ഒന്നിച്ചു താമസിച്ചു’; തെളിവ് നിരത്തി പൊലീസ്

 binoy kodiyeri , rape case , police , mumbai police , custody , മുംബൈ പൊലീസ് , യുവതി , പീഡനം , ബിനോയ് കോടിയേരി
മുംബൈ/കണ്ണൂര്‍| Last Modified വ്യാഴം, 20 ജൂണ്‍ 2019 (15:18 IST)
ബിനോയ് കോടിയേരിയും ലൈംഗിക ആരോപണമുന്നയിച്ച യുവതിയും മുംബൈയിലെ ഫ്ലാറ്റിലും ഹോട്ടലിലും ഒന്നിച്ചു താമസിച്ചിരുന്നുവെന്ന് മുംബൈ പൊലീസ്. ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പത്തു ദിവസത്തിനുളളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കുമെന്നു പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷമാകും ബിനോയിയെ അറസ്‌റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും കേരളത്തിലെത്തിയ മുംബൈ പൊലീസ് അറിയിച്ചു. എന്നാ‍ല്‍, ബിനോയി കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

ബിനോയി യുവതിക്കെതിരെ നൽകിയ പരാതി തങ്ങളുടെ അന്വേഷണ പരിധിയിൽ അല്ലെന്നും മുംബൈ പൊലീസ് പ്രതികരിച്ചു. ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്റെ തുടർ നടപടികൾക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

യുവതി പോലീസിന് നൽകിയ വാട്സ് ആപ്പ് സന്ദേശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയേക്കുറിച്ച് കൂടുതൽ അന്വേഷിക്കാനാണ് പൊലീസ് അവരോട് സ്റ്റേഷനിൽ ഹാജരാകാൻ പറ‍ഞ്ഞത്. അതേസമയം, മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ യുവതി എത്തി മൊഴി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :