ഫ്ലാറ്റിൽ ഉറക്കിക്കിടന്ന യുവതിയെ കടന്നു പിടിച്ചു; ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ, സിസിടിവി തുണയായി

ജൂൺ 14ആം തിയ്യതി രാത്രിയിലായിരുന്നു സംഭവം.

Last Modified വ്യാഴം, 20 ജൂണ്‍ 2019 (15:45 IST)
ഫ്ലാറ്റിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ് അറസ്റ്റിൽ. ഭവിൻ ഷാ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

ജൂൺ 14ആം തിയ്യതി രാത്രിയിലായിരുന്നു സംഭവം. ഫുഡ് ഡെലിവറി ബോയിയായ ഭവിൻ ഷാ ഫ്ലാറ്റിൽ ഫുഡ് ഡെലിവർ ചെയ്യാൻ വന്നപ്പോൾ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു. റൂമിലെ സോഫായിൽ ഉറങ്ങിക്കിടന്ന യുവതിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ഇത് കണ്ട് വന്ന മറ്റൊരു യുവതി ബഹളം വച്ചെങ്കിലും ഇയാൾ കുതറി ഓടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ വച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫ്ലാറ്റിലെ ക്സീനറായി ജോലി നോക്കുകയാണ് യുവതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :