17കാരനുമായി ലൈംഗിക ബന്ധം; അമ്മയുടെ ബന്ധുവായ 45കാരിക്കെതിരെ പോസ്കോ ചുമത്തി

Last Modified വ്യാഴം, 20 ജൂണ്‍ 2019 (12:41 IST)
പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 45കാരിക്കെതിരെ പോസ്കോ ചുമത്തി പൊലീസ്. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

17കാരന്റെ സ്വഭാവത്തിലെ അസ്വഭാവികതയെ തുടർന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് സംഭവം മാതാപിതാക്കളറിയുന്നത്. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി.

രണ്ട് വര്‍ഷം മുമ്പ് കുട്ടി ഇവരുടെ വീട്ടില്‍ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്. ക്ലാസ് ഒഴിവാക്കിയും വിദ്യാർത്ഥി ഇവരോടൊപ്പം താമസം ആരംഭിച്ചു. ഇവരുടെ വീട്ടില്‍നിന്ന് സ്കൂളില്‍ പോകാമെന്ന കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ നിരസിച്ചതോടെയാണ് സംഭവം വഷളാകുന്നത്.

ഇതോടെ കുട്ടി മാതാപിതാക്കളോട് ദേഷ്യത്തോടെ പെരുമാറാൻ തുടങ്ങി. നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുയും ചെയ്തു. ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെയാണ് കൌൺസിലിങിന് കൊണ്ടുപോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :