1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Vinayakan got bail on allegation case

യുവതിയുടെ പരാതിയിൽ നടൻ വിനായകന് ജാമ്യം

പൊലീസ്
ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നടന്‍ ജാമ്യമെടുക്കുകയായിരുന്നു. ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
 
അശ്ലീല ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന പരാതി തെളിയിച്ചാല്‍ തന്നെ ശിക്ഷിക്കാമെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചത്. 
 
‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ വിനായകന്‍ പറഞ്ഞു.
 
സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. കോൾ റെക്കോർഡിംഗ് മൃദുല പൊലീസിന് കൈമാറിയിരുന്നു. ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.
അടുത്ത ലേഖനം
17കാരനുമായി ലൈംഗിക ബന്ധം; അമ്മയുടെ ബന്ധുവായ 45കാരിക്കെതിരെ പോസ്കോ ചുമത്തി