1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Consumer court 36500 fine

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Consumer court Ernakulam Textiles
ഉപഭോക്തൃ കോടതി എറണാകുളം ടെക്സ്റ്റൈൽസ്
എറണാകുളം: യുവാവ് സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറം മങ്ങിയത് പരാതിപ്പെട്ടിട്ടും വസ്ത്ര വ്യാപാര സ്ഥാപനം നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ കോടതി 36500 രൂപാ പിഴചുമത്തി. എറഞ്ഞാകുളം കൂവപ്പടി സ്വദേശി ജോസഫ് റിക്ലാ വോസ് എന്നയാൾ ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്ക കോടതി 36500 പിഴയിട്ടു ഉത്തരവായത്.
 
സഹോദരിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ജോസഫ് ഭാര്യയ്ക്കും മറ്റു ബന്ധുക്കൾക്കുമായി 89199 രൂപാ വിലയുള്ള 4 സാരികളാണ് വാങ്ങിയത്. എന്നാൽ അതിൽ 16500 രൂപയ്ക്കുള്ള ഒരു സാരി ധരിച്ച ഒരു ദിവസത്തിനകം തന്നെ നിറം മങ്ങി. 

ഉടൻ തന്നെ യുവാവ് ഈ വിവരം വസ്ത്ര വ്യാപാരസ്ഥാപനത്തെ ഇമെയിൽ വഴിയും വക്കീൽ വഴിയും അറിയിച്ചു എങ്കിലും ഇതിനു പരിഹാരമുണ്ടായില്ല. തുടർന്നാണ് കോടതിയിൽ പരതി നൽകിയത്. വസ്ത്രവ്യാപാരസ്ഥാപനത്തിൻ്റേത് അധാർമ്മികമായ വ്യാപാരരീതിയാണെന്നു കോടതി ഡി.ബി ബിനു അദ്ധ്യക്ഷനും ശ്രീവിദ്യ, രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായുള്ളവർ ചൂണ്ടിക്കാട്ടി. സാരിയുടെ വിലയായ 16500 പരാതിക്കാരനു നൽകാനും കോടതി ചിലവ് ഇനത്തിൽ 20000 രൂപാ 45 ദിവസത്തിനുള്ളിൽ  നൽകാനും കോടതി സ്ഥാപന ഉടമയോട് നിർദ്ദേശിച്ചു.
അടുത്ത ലേഖനം
Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും