1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Rate today in Kerala

Today's Gold Rate: 14 ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3100 രൂപ, വമ്പൻ വീഴ്ച; ആശ്വാസത്തിൽ ഉപഭോക്താക്കൾ

രണ്ടാഴ്ച കൊണ്ട് ഏകദേശം 3100 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Gold Rate Today
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. പവന് ഇന്നലെ 440 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. കഴിഞ്ഞ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ്. കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്. 14 ദിവസമായി സ്വർണവിലയിൽ ശക്തമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ഏകദേശം 3100 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
 
വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
 
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്നലെ 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7325 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.
അടുത്ത ലേഖനം
Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു