1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attention passengers, four trains are running late

Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു

അകമല റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞത്

Train Passengers
തൃശൂര്‍: വള്ളത്തോള്‍ നഗറിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലു ട്രെയിനുകള്‍ വൈകിയോടുന്നു. തിരുനെല്‍വേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എന്നിവയാണ് വൈകിയോടുന്നത്.
 
തിരുനെല്‍വേലി, നേത്രാവതി എക്‌സ്പ്രസുകള്‍ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്. പരശുറാം എക്‌സ്പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്‌സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് 2 മണിക്കൂര്‍ വൈകിയോടുകയാണ്.
 
അതേസമയം, വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ പ്രളയത്തില്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
അടുത്ത ലേഖനം
VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു