അനുബന്ധ വാര്‍ത്തകള്‍
- ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
- നിര്‍മാതാവിനെ പറ്റിച്ചെന്ന ആരോപണം: നടന്‍ ആന്റണി വര്‍ഗീസ് ഇന്ന് മാധ്യമങ്ങളെ കാണും
- Cyclone Alert: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- എഐ ക്യാമറ ഉപയോഗിച്ച് പിഴ ഈടാക്കുന്നതിനുള്ള സമയ പരിധി നീട്ടി; പിഴ ഈടാക്കുന്നത് ജൂണ്‍ അഞ്ചുമുതല്‍
- വീണാ ജോര്‍ജിനെതിരായ വാര്‍ത്ത; തെറ്റുപറ്റിയെന്ന് മാതൃഭൂമി ന്യൂസ് (വീഡിയോ)
താനൂര്‍ ബോട്ടപകടം: റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും
മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മീഷന്‍ അംഗങ്ങളായിരിക്കും.
ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.