സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 11 മെയ് 2023 (08:52 IST)
നിര്‍മാതാവിനെ പറ്റിച്ചെന്ന ആരോപണത്തിന് വിശദീകരണങ്ങളുമായി നടന്‍ ആന്റണി വര്‍ഗീസ് ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ 11മണിക്കാണ് താരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് ജൂഡ് പെപ്പെക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കാനാണ് പെപ്പെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വാങ്ങിയ പണം പെപ്പെ നിര്‍മാതാവിന് തിരിച്ചു നല്‍കിയെന്ന് ജൂഡ് അഭിമുഖത്തില്‍ പറയുന്നുണ്ട്.