1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Flipkart Set to Enter Food Delivery Market with Low Commission Strategy

സ്വിഗ്ഗിക്കും സൊമാറ്റയ്ക്കും പണികൊടുക്കുമോ?, ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ളിപ്പ്കാർട്ട്

Flipkart food delivery, Flipkart Bengaluru launch, Swiggy competitor, Zomato competitor, ONDC, food delivery India, Flipkart commissions, Walmart Flipkart, quick commerce India, Malayalam business news
സ്വിഗ്ഗിയും സൊമാറ്റോയും ഭരിക്കുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ഇ കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ട്. ആദ്യഘട്ടമായി ബെംഗളൂരുവില്‍ ഓഗസ്റ്റ് മധ്യത്തോടെ സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് ബിസിനസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് പുതിയ വെല്ലുവിളിയാകാനിടയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
 
റെസ്റ്റോറന്റുകളില്‍ നിന്ന് 11 ശതമാനം മാത്രം കമ്മീഷന്‍ ഈടാക്കുന്ന ബിസിനസ് മോഡലാണ് ഫ്‌ളിപ്പ്കാര്‍ട്ട് പരിഗണിക്കുന്നത്. നിലവില്‍ മറ്റ് പ്രധാന ഫുഡ് ഡെലിവര്‍ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്നതിലും കുറവാണിത്. ആദ്യഘട്ടത്തില്‍ സാധാരണ ഡെലിവറിയും  ഫാസ്റ്റ് ഡെലിവറിയും ഉള്‍പ്പെടുന്ന മോഡലാകും കമ്പനി പരീക്ഷിക്കുക. ബെംഗളുരുവിലെ പ്രവര്‍ത്തനം വിലയിരുത്തിയാകും മറ്റ് നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 15 മരണം, ഏഴ് പേരെ കാണാതായി