വീണാ ജോര്‍ജിനെതിരായ വാര്‍ത്ത; തെറ്റുപറ്റിയെന്ന് മാതൃഭൂമി ന്യൂസ് (വീഡിയോ)

രേണുക വേണു| Last Modified ബുധന്‍, 10 മെയ് 2023 (20:33 IST)

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി നല്‍കിയ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മാതൃഭൂമി ന്യൂസ്. പരിചയക്കുറവുള്ള വന്ദന ആക്രമണത്തില്‍ ഭയന്ന് പോയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞെന്നായിരുന്നു മാതൃഭൂമി രാവിലെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മന്ത്രി പറഞ്ഞതല്ല റിപ്പോര്‍ട്ട് ചെയ്തതെന്ന് രാത്രിയുള്ള ബുള്ളറ്റിനില്‍ മാതൃഭൂമി സമ്മതിക്കുകയായിരുന്നു.
' ആക്രമണങ്ങളെ ചെറുക്കാനുള്ള എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നു എന്ന് മന്ത്രി പറഞ്ഞിട്ടില്ല. അവിടെ ഒരു പ്രശ്‌നമുണ്ടാകുന്നു, വാര്‍ത്ത എന്നുപറയുന്നത് വാര്‍ത്തയ്ക്ക് പല ആംഗിളുകള്‍ ഉണ്ടെങ്കിലും വാര്‍ത്ത ഒന്ന് തന്നെയാണ്. അത് അങ്ങനെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത്. അതില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയണം. നമ്മുടെ ചാനലില്‍ അങ്ങനെ വന്നിരുന്നു. ആ ഭാഗം പിന്നീട് തിരുത്തിയിട്ടുണ്ട്,' മാതൃഭൂമി ചാനലിന്റെ അധികൃതര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :