അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പത്താം മണിക്കൂറിലേക്ക്
- സാവകാശം ചോദിച്ച് ബിനീഷ് കോടിയേരി, തരാനാവില്ലെന്ന് ഇൻഫോഴ്സ്മെന്റ്, ഒടുവിൽ ഹാജരായി
- സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്: റിയ ചക്രബർത്തി അറസ്റ്റിൽ
- മയക്കുമരുന്ന് കേസ്: നടി രാഗിണിയിൽ ഒതുങ്ങില്ല, ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് സൂചന
- ആരും സംരക്ഷിക്കില്ല, ബിനീഷ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ- കോടിയേരി
സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്തേക്കും
സ്വർണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇന്നലെ 12 മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്നാണ് രണ്ടാമതും ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.നേരത്തെ യു.എ.എഫ്.എക്സ്. സൊലൂഷന്‍സ് ഉടമ അബ്ദുള്‍ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുള്‍ ലത്തിഫ് നൽകിയ മൊഴികളും ബിനീഷ് നൽകിയ മൊഴികളിലും വൈരുധ്യങ്ങൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യൽ.
അടുത്ത ലേഖനം