അഭിറാം മനോഹർ|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (18:16 IST)
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കാര്യമറിഞ്ഞാല്‍ നിങ്ങള്‍ സംരക്ഷിക്കുമോ? ആദ്യം അന്വേഷണസംഘം ഇതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അംഗീകരിക്കട്ടെ. ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് പുകമറ സൃഷ്‌ടിക്കാനാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷിനെ ആരും സംരക്ഷിക്കാൻ പോകുന്നില്ല. അന്വേഷണ ഏജൻസി കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ ബിനീഷ് വല്ല കുറ്റവും ചെയ്‌തെങ്കില്‍ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ കോടിയേരി പറഞ്ഞു.