മയക്കുമരുന്ന് കേസ്: നടി രാഗിണിയിൽ ഒതുങ്ങില്ല, ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് സൂചന

അഭിറാം മനോഹർ| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2020 (07:54 IST)
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. നടി രാഗിണി ദ്വിവേദിയെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. രാഗിണിയെ കൂടാതെ മറ്റ് പ്രമുഖരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് സൂചന. അതേസമയ്അം മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ സീരിയൽ നടി അനിഘയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയായ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കൊടിയേരിയുമായി മൂന്ന് മാസത്തിനിടെ അനൂപ് മുഹമ്മദ് 70ലേറെ തവണയാണ് സംസാരിച്ചിട്ടുള്ളത്. ബിനീഷ് കൊടിയേരി സാമ്പത്തിക സഹായം നൽകിയതായും മൊഴിയുണ്ട്. സംവിധായകൻ ഖാലിദ് റഹ്മാൻ 22 തവണ അനൂപുമായി ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :