1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rhea chakraborty arrested

സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്: റിയ ചക്രബർത്തി അറസ്റ്റിൽ

സുശാന്ത് സിങ്
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാകോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
 
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ സുശാന്ത് മയക്കുമരുന്ന് ഉപയോഗിചിരുന്നതായി റിയ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുൻപ് തന്നെ സുശാന്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി.
 
സുശാന്തിനൊപ്പം മയക്കുമരുന്ന നിറച്ച സിഗററ്റുകൾ താൻ വലിച്ചിരുന്നുവെന്ന് റിയ ചോദ്യം ചെയ്യലിൽ തുറന്നുപറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.സുശാന്തിന് വേണ്ടി സഹോദരൻ ഷോവിക് ചക്രബർത്തി വഴിയാണ് റിയ മയക്കുമരുന്നു സംഘടിപ്പിച്ചിരുന്നത്. ഷോവികിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
 
എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് താനാണെന്ന് റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം